ഒരു കാറപകടത്തില്‍ പെട്ട് ആറു മാസമായി കിടപ്പിലാണ്.അതിനിടയില്‍ ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചപോലെ ചിക്കുന്‍ ഗുനിയയും ബാധിച്ചു. ആദ്യമൊക്കെ സന്ദര്‍ശകര്‍ ഒരുപാടുണ്ടായിരുന്നു.അവര്‍ക്ക് മടുത്തപ്പോള്‍ അവര്‍ നിര്‍ത്തി.പിന്നെ ഹലോ ഹലോയിലുടെയായി അന്വേഷണം. അതും കഴിഞ്ഞു മിസ് കാള്‍ ആയപ്പോള്‍ അങ്ങോട്ട് വിളിക്കാന്‍ വൈഫ് സമ്മതിക്കാതെയായി.
പിന്നെ ശരണം ടി വി....കോമണ്‍വെല്‍ത്ത് അഴിമതി കളി കണ്ടു. ടിന്റു ലുക തോറ്റത്തിന്റെ രഹസ്യം പി.ടി.ഉഷ പറഞ്ഞു തന്നപ്പോള്‍ കാര്യം മനസ്സിലായി. പഞ്ചായത്ത് ഇലെക്ഷനില്‍ എല്‍.ഡി.എഫ് നു വോട്ട് കൂടിയിട്ടുണ്ടെന്ന് പിണറായി ചേട്ടന്‍ വിവരിച്ചു തന്നു.
ഐ.പി.എല്‍ ലേലം കണ്ടു. ഹാ ഹാ! ഇന്ത്യയില്‍ മനുഷ്യരെ ലേലത്തില്‍ വില്‍കുന്നത് കാണാന്‍ എന്ത് രസം.
ഞാന്‍ പോയിരുന്നെങ്കില്‍ എനിക്കും കിട്ടിയേനെ രണ്ടു കോടി. എന്താ ചെയ്യാ കാലൊടിഞ്ഞു പോയി.
ലീഡര്‍ മരിക്കുന്നതിനു തൊട്ടു മുന്പ് ഒരു ചാനല്‍ സുഹൃത്ത് പറഞ്ഞു "ഇനി മരിച്ചു കിട്ടിയാല്‍ മതി.ഞങ്ങളുടെ പ്രോഗ്രാംസ് എല്ലാം റെഡിയാണ്". ശംഭോ മഹാദേവ... .
അങ്ങിനെ നേരം കൊല്ലുമ്പോഴാണ് ബ്ലോഗെഴുത്തിനെ പറ്റി ഒരാള്‍ പറഞ്ഞത്. എനിക്കാണെങ്കില്‍ ഒരു കത്ത് പോലും ശരിക്കെഴുതാനറിയില്ല.പണ്ട് കല്യാണം കഴിക്കുന്നതിനു മുന്‍പ് വുഡ് ബി ക്ക് എഴുതിയ ഒരു കത്തിലെ ഭാഷ ശരിയാവാത്തതിന്റെ പേരില്‍ കല്യാണം മുടങ്ങാനിരുന്നതാണ്. അവള്‍ M.A. മലയാളമാണ്.
എന്തായാലും ബ്ലോഗില്‍ ഒന്ന് പയറ്റാമെന്നുവെച്ചു. വിഡ്ഢിത്തമെഴുതിയാലും ആരും കാണില്ലെന്നാണ് കരുതിയത്
ബ്ലോഗിന് സ്വന്തം പേര് വെക്കാനൊരു ഭയം.ഭാര്യ കണ്ടാല്‍ ഇനിയും ഭാഷ പ്രശ്നമാക്കുമോ?
അവള്‍ M.A. മലയാളമാണ്.
ഏതായാലും അതുവേണ്ട. ബ്ലോഗിനെക്കളും കുടുംബ സമാധാനമാണ് മുഖ്യമെന്നു പണ്ട് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്.
പിന്നെ വേറൊരു പേരുവേണം. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ നോക്കി. നോ രക്ഷ. യുസര്‍ നെയിം not available . സച്ചിന്‍ മുതല്‍ ഉത്തപ്പ വരെയും എടുക്കുന്നില്ല.
Shakespeare , Wordsworth ,വള്ളത്തോള്‍, കുമാരനാശാന്‍, മമ്മുട്ടി,ജഗതി ഒക്കെ വിരുതന്മാര്‍ കൊണ്ടുപോയി.
പിന്നെ കുറെ കിടിലന്‍ സാധനങ്ങള്‍ ശ്രമിച്ചു.... മരുപ്പച്ച ,കിളിപ്പച്ച,മഞ്ചാടി,മിഴിനീര്‍,കണ്ണുനീര്‍ മുതല്‍ കുറുക്കന്‍,പട്ടി,എരുമ,കൊറ്റി, തുടങ്ങി യക്ഷി,ചെകുത്താന്‍ വരെ രക്ഷയില്ല.
ഇനിയെന്ത് ചെയ്യും? കൂ കൂ പറ്റില്ല കാ കാ യും പറ്റില്ല.
അവസാനം ഭാഗ്യത്തിന് കിട്ടിയതാണ് പിപിപീ ! ബ്ലോഗു ദേവതക്കു നമോവാകം..
ഇനിയാണ് കലാപരിപാടി. എന്തെങ്കിലും സൃഷ്ടികണ്ടേ?
പലരും പറയുന്ന പോലെ ഞാന്‍ അമ്മയാകാന്‍ കൊതിക്കുന്ന ഒരു പെണ്‍കുട്ടിയെ പോലെയായി. വിഷയമാകുന്ന ബീജത്തെ ഉള്ളില്‍ പതിപ്പിച്ചു താലോലിച്ചു . എത്ര എത്ര തലോലിച്ചിട്ടും കവിത വരുന്നില്ല, രണ്ടുമൂന്നാഴ്ച വരെ താലോലിച്ചു.
അവസാനം എന്തോ ഒരനക്കം.അടിവയറ്റില്‍ നിന്നും. ഭ്രുണം വളരുന്നുട്.ഞാന്‍ ആത്മനിര്‍വൃതിയടഞ്ഞു. ഹായ്.. ഞാനുമൊരു മഹാകവിയകാന്‍ പോകുന്നു.
തേനും കുങ്കുമവും ചന്ദനവും കിട്ടാത്തതിനാല്‍ dexorange ടോണിക് കഴിച്ചു,കവിതയ്ക്ക് നിറവും മണവും കിട്ടാന്‍.
ഒരു ദിവസം അര്‍ദ്ധരാത്രിയില്‍ ഭാര്യ കാണാതെ ഞാനൊരു കവിത കുഞ്ഞിനെ പിപിപീ ബ്ലോഗില്‍ പെറ്റു. പ്രാസമില്ലാത്ത,ഭാഷയില്ലാത്ത,ഒന്നുമില്ലാത്ത ഒരു മൂപ്പെത്താത്ത 'അത്യന്താധുനിക' കവിതകുഞ്ഞിനെ.
എന്നാലും തന്‍കുഞ്ഞു പൊന്‍കുഞ്ഞാണല്ലോ. ഞാനാ കുഞ്ഞിനെ എല്ലാവരെയും കാണിച്ചു,,, കൂട്ടുകാരി എന്ന് പേരും ഇട്ടു.
നിറം കറുപ്പാണെങ്കിലും ചിലര്‍ 'കൊള്ളാം' എന്ന് വെറുതെ പറഞ്ഞു.ചിലര്‍ കണ്ടതായി ഭാവിക്കാതെ ഒന്നും പറയാതെ പോയി.
പിന്നെയൊരു ദിവസം ഒരു മഹാകവി ആ സത്യം പറഞ്ഞു...... "ഇതാണോ കവിത? കൊള്ളാം".
............ആ "കൊള്ളാം" എന്നതിന് എന്നെ കൊല്ലാനുള്ള കലിയുണ്ടായിരുന്നു..
അന്നോടെ ഞാന്‍ പ്രസവം പരിപാടി നിര്‍ത്തി.ഇനി 'സ്മാള്‍ ഫാമിലി അലവന്സിനു' അപേക്ഷിക്കണം.
മഹാകവിക്ക് നല്ല നമസ്കാരം..........
പ്രസവം നിര്‍ത്തിയാലും ഉള്ളതിനെ നല്ലനിലയില്‍ വളര്‍ത്തിക്കൊണ്ടു വരേണ്ട ഒരു ചുമതലയുണ്ട്.അതു മറക്കക്കേണ്ട..
ReplyDeleteബ്ലോഗില്‍ addict അയ്യാള്‍ നമ്മളറിയാതെ പല എഴുത്തുകളും നമ്മുടെ തലയില്‍ നിന്നും വരും, പ്രജോദനം കള്ള നാണയം ആണെന്ന് എം.ട്ടി പറഞ്ഞിട്ടുണ്ടെങ്കിലും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല, ബ്ലോഗ് വലിയൊരു പ്രചോധനമാണ്
ReplyDeleteനമ്മുടെ മനസ്സില്‍ തോന്നിയത് എഴുതാനാണ് ബ്ലോഗ്! അത് കൂട്ടുകാര്‍ വായിച്ച് പ്രോത്സാഹിപ്പിക്കുമ്പോള്‍ നമുക്ക് കൂടുതല്‍ എഴുതണം എന്ന് തോന്നും.പിന്നെ നന്നായി എഴുതണം എന്നാവും അടുത്ത ചിന്ത..അങ്ങിനെ നമ്മളങ്ങ് തെളിയും..ധൈര്യമായി എഴുതൂ..താങ്കള്‍ക്ക് കഴിയും! ഉറപ്പ്
ReplyDeleteആശംസകളോടെ..
നന്ദി.മുഹമ്മദ്,അനീസ, @വഴകോടന്‍ ....പ്രോത്സാഹനങ്ങള്‍ക് ഒരുപാട് നന്ദി.
ReplyDeleteസുഹൃത്തേ ,
ReplyDeleteകാലൊടിഞ്ഞു കിടക്കുംപോളുള്ള ബ്ലോഗ്ഗെഴുതിന്റെ അനുഭുതികള്‍ ഞാനും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് .
കാറപകടത്തില്‍ പെട്ടവരെ രക്ഷിക്കുംപോള്‍ പിണഞ്ഞ അപകടത്തിലാണ് എന്റെ കലോടിഞ്ഞതെന്നു മാത്രം .ഏതായാലും അടുത്ത രണ്ടുമാസം 24x7 നെറ്റില്‍ ഉണ്ടാകാനാണ് സാധ്യത ... തല്‍കാലം നമുക്ക് എഴുതി ക്കൊന്ടെയിരിക്കാം ..
സസ്നേഹം
പിതാമഹ
Moonnu nalu thavana prasavikkukayum prasavichathellam chathu pokukayum cheytha oralanu njan Enthayalum mashinte kunjungal innum jeevikkunnundallo dairyamayi ezhuthikko.
ReplyDelete