Wednesday, January 26, 2011

പേറ്റുനോവ്



ഒരു കാറപകടത്തില്‍ പെട്ട് ആറു മാസമായി കിടപ്പിലാണ്.അതിനിടയില്‍ ഇടിവെട്ടേറ്റവനെ പാമ്പ്‌ കടിച്ചപോലെ ചിക്കുന്‍ ഗുനിയയും ബാധിച്ചു. ആദ്യമൊക്കെ സന്ദര്‍ശകര്‍ ഒരുപാടുണ്ടായിരുന്നു.അവര്‍ക്ക് മടുത്തപ്പോള്‍ അവര്‍ നിര്‍ത്തി.പിന്നെ ഹലോ ഹലോയിലുടെയായി അന്വേഷണം. അതും കഴിഞ്ഞു മിസ്‌ കാള്‍ ആയപ്പോള്‍ അങ്ങോട്ട്‌ വിളിക്കാന്‍ വൈഫ്‌ സമ്മതിക്കാതെയായി.
പിന്നെ ശരണം ടി വി....കോമണ്‍വെല്‍ത്ത് അഴിമതി കളി കണ്ടു. ടിന്റു ലുക തോറ്റത്തിന്റെ രഹസ്യം പി.ടി.ഉഷ പറഞ്ഞു തന്നപ്പോള്‍ കാര്യം മനസ്സിലായി. പഞ്ചായത്ത്‌ ഇലെക്ഷനില്‍ എല്‍.ഡി.എഫ് നു വോട്ട് കൂടിയിട്ടുണ്ടെന്ന് പിണറായി ചേട്ടന്‍ വിവരിച്ചു തന്നു.
ഐ.പി.എല്‍ ലേലം കണ്ടു.  ഹാ ഹാ!  ഇന്ത്യയില്‍ മനുഷ്യരെ ലേലത്തില്‍ വില്‍കുന്നത് കാണാന്‍ എന്ത് രസം.
ഞാന്‍ പോയിരുന്നെങ്കില്‍ എനിക്കും കിട്ടിയേനെ രണ്ടു കോടി.  എന്താ ചെയ്യാ കാലൊടിഞ്ഞു പോയി.
ലീഡര്‍ മരിക്കുന്നതിനു തൊട്ടു മുന്പ് ഒരു  ചാനല്‍ സുഹൃത്ത് പറഞ്ഞു "ഇനി മരിച്ചു കിട്ടിയാല്‍ മതി.ഞങ്ങളുടെ പ്രോഗ്രാംസ് എല്ലാം റെഡിയാണ്".   ശംഭോ     മഹാദേവ...  . ‍
അങ്ങിനെ നേരം കൊല്ലുമ്പോഴാണ് ബ്ലോഗെഴുത്തിനെ പറ്റി ഒരാള്‍ പറഞ്ഞത്. എനിക്കാണെങ്കില്‍ ഒരു കത്ത് പോലും ശരിക്കെഴുതാനറിയില്ല.പണ്ട് കല്യാണം കഴിക്കുന്നതിനു മുന്‍പ് വുഡ് ബി ക്ക് എഴുതിയ ഒരു കത്തിലെ ഭാഷ ശരിയാവാത്തതിന്റെ പേരില്‍ കല്യാണം മുടങ്ങാനിരുന്നതാണ്.  അവള്‍ M.A. മലയാളമാണ്.
എന്തായാലും ബ്ലോഗില്‍ ഒന്ന് പയറ്റാമെന്നുവെച്ചു. വിഡ്ഢിത്തമെഴുതിയാലും ആരും കാണില്ലെന്നാണ് കരുതിയത്‌
ബ്ലോഗിന് സ്വന്തം പേര് വെക്കാനൊരു  ഭയം.ഭാര്യ കണ്ടാല്‍ ഇനിയും ഭാഷ പ്രശ്നമാക്കുമോ?
അവള്‍ M.A. മലയാളമാണ്.
ഏതായാലും അതുവേണ്ട. ബ്ലോഗിനെക്കളും കുടുംബ സമാധാനമാണ് മുഖ്യമെന്നു പണ്ട് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്.

പിന്നെ വേറൊരു പേരുവേണം. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ നോക്കി. നോ രക്ഷ. യുസര്‍ നെയിം not available . സച്ചിന്‍ മുതല്‍ ഉത്തപ്പ വരെയും എടുക്കുന്നില്ല. 
Shakespeare ,  Wordsworth ,വള്ളത്തോള്‍, കുമാരനാശാന്‍, മമ്മുട്ടി,ജഗതി ഒക്കെ വിരുതന്മാര്‍ കൊണ്ടുപോയി.
പിന്നെ കുറെ കിടിലന്‍ സാധനങ്ങള്‍ ശ്രമിച്ചു....  മരുപ്പച്ച ,കിളിപ്പച്ച,മഞ്ചാടി,മിഴിനീര്‍,കണ്ണുനീര്‍ മുതല്‍ കുറുക്കന്‍,പട്ടി,എരുമ,കൊറ്റി, തുടങ്ങി യക്ഷി,ചെകുത്താന്‍ വരെ രക്ഷയില്ല.
ഇനിയെന്ത് ചെയ്യും?    കൂ കൂ പറ്റില്ല കാ കാ യും പറ്റില്ല.
അവസാനം ഭാഗ്യത്തിന് കിട്ടിയതാണ് പിപിപീ ! ബ്ലോഗു ദേവതക്കു നമോവാകം..


ഇനിയാണ് കലാപരിപാടി. എന്തെങ്കിലും സൃഷ്ടികണ്ടേ?
പലരും പറയുന്ന പോലെ ഞാന്‍ അമ്മയാകാന്‍ കൊതിക്കുന്ന ഒരു പെണ്‍കുട്ടിയെ പോലെയായി. വിഷയമാകുന്ന ബീജത്തെ ഉള്ളില്‍ പതിപ്പിച്ചു താലോലിച്ചു . എത്ര എത്ര തലോലിച്ചിട്ടും കവിത വരുന്നില്ല,   രണ്ടുമൂന്നാഴ്ച വരെ താലോലിച്ചു.
അവസാനം എന്തോ ഒരനക്കം.അടിവയറ്റില്‍ നിന്നും. ഭ്രുണം വളരുന്നുട്.ഞാന്‍ ആത്മനിര്‍വൃതിയടഞ്ഞു.     ഹായ്.. ഞാനുമൊരു മഹാകവിയകാന്‍ പോകുന്നു.

തേനും കുങ്കുമവും ചന്ദനവും  കിട്ടാത്തതിനാല്‍ dexorange ടോണിക് കഴിച്ചു,കവിതയ്ക്ക് നിറവും മണവും കിട്ടാന്‍.

ഒരു ദിവസം അര്‍ദ്ധരാത്രിയില്‍ ഭാര്യ കാണാതെ ഞാനൊരു കവിത കുഞ്ഞിനെ പിപിപീ ബ്ലോഗില്‍ പെറ്റു. പ്രാസമില്ലാത്ത,ഭാഷയില്ലാത്ത,ഒന്നുമില്ലാത്ത ഒരു മൂപ്പെത്താത്ത  'അത്യന്താധുനിക' കവിതകുഞ്ഞിനെ.
എന്നാലും തന്‍കുഞ്ഞു പൊന്‍കുഞ്ഞാണല്ലോ. ഞാനാ കുഞ്ഞിനെ  എല്ലാവരെയും കാണിച്ചു,,, കൂട്ടുകാരി എന്ന് പേരും ഇട്ടു.
നിറം കറുപ്പാണെങ്കിലും ചിലര്‍ 'കൊള്ളാം' എന്ന് വെറുതെ പറഞ്ഞു.ചിലര്‍ കണ്ടതായി ഭാവിക്കാതെ ഒന്നും പറയാതെ പോയി.
പിന്നെയൊരു ദിവസം ഒരു മഹാകവി ആ സത്യം പറഞ്ഞു...... "ഇതാണോ കവിത? കൊള്ളാം".

............ആ "കൊള്ളാം" എന്നതിന് എന്നെ കൊല്ലാനുള്ള കലിയുണ്ടായിരുന്നു..

അന്നോടെ ഞാന്‍ പ്രസവം പരിപാടി നിര്‍ത്തി.ഇനി 'സ്മാള്‍ ‍ഫാമിലി അലവന്സിനു' അപേക്ഷിക്കണം.
മഹാകവിക്ക്‌ നല്ല നമസ്കാരം..........

Monday, January 24, 2011

My Gayathri............


It was the last period of the day. After an exhausting day of hectic duties I was sitting in the class. Students were doing some rough work. They liked playing sudoku and word formation games.
It was this day twenty years back I joined in the education field for the first time in Almora Hill Station.
I was so young then. I had a very good time there for almost four years. Vodka and rum made my evenings memorable.
……….
‘Sir, Principal is calling you. She is in her chamber’
I looked at the door to see John. He was the only hard working 
and sincere peon in our school.
I stood up and started walking after giving a caution to 
the students ‘keep doing your work. I’ll be back with in five minutes’

I was thinking why would madam have called me. Certainly it would be for assigning some extra work or giving some suggestions. I have never seen such an incorrigible face who always loved to add more and more work on others.

I never had a tough time like this in my entire service. This lady with a large spectale would always enter the class room without any notice. She thought that teachers did their work because of her supervision.In fact had she sit in her room or taken leave for a week, they would try to bring the best out of them, more sincerely and freely.At least for this profession more freedom must be given to execute their own ideas and techniques so that students would find their sharing of knowledge and learning more interesting.
……
When I entered her room I could notice a lady around twenty five years. She got up seeing me and wished ‘Good afternoon, Sir.’
I nodded my head and sat beside her.
I looked at principal to know what for I was called.

‘See Mr.Govind, she has come all the way from Patna to see you.’
I wondered and had a glance at the fine looking face. She had rose lenses in her eyes. Pretty well dressed with a refreshing fragrance. She was so pleasing, endearing and charming.
‘Sir, don’t you remember me? You have changed a lot.’
I guessed that she might be one of my students, but I could not make out exactly who she was.
‘I am your Gayathri, sir.’
?????
‘Not Gay one, Gay two but ………..Gay three.’ She told.
Oh my god………I could refresh my memory now.
‘Oh.. Gayathri…...now I got you. How are you? Where are you now?’
‘Sir, I am living in Patna, with my parents. I am a soft wear engineer there.’
She handed over her marriage invitation and requested me to bless the occasion. We had a long chat about an hour on her school life.
………
Keeping the invitation card in  the dashboard and started driving my car way back to my house.
………….
Gayathri…
She was not a very ambitious girl. Her trivial wishes were like becoming class monitor or standing in the front of the assembly line.
She used to give me a red rose flower daily in the morning, followed by a sweet ‘good morning sir’. In the dull and frozen mornings in Almora, this gave me an inspiring motivation.

After finishing my graduation and B.Ed, I was appointed as a primary teacher in Almora in 1985. I was the class teacher of Gayathri of I.B.
There were three Gayathri s in that class. I called them ..Gay One, ..Gay two and Gay three.
At the time of taking attendance, when I called Gay three, she would jump and shout a big ‘Yes sir’. She’d run to  kiss me. Her arms in the blue sweaters were warm and soft. She was very cute and sweet. Her main hobby was drawing butterflies and flowers.At times she used to draw colourful fish also.

During game periods she used to sit in my lap to 
tell about her mother, father and elder sister. 
She was so thrilled and excited to show me her family photos
She had invited me many times to her house to play with
her which of course I couldn’t make out. 
She had even told others that she wanted to become like me when she grew up.

Her very enthusiastic presence forced me to start liking the job.
…………
I parked my car under a gulmohar tree in front of the Kirali KTDC beer parlour in the town. Thinking about the cute, innocent and energy bubbling primary kids, I slowly diffused into the dim world of soothing instrumental music.

……………………………………………………..

Saturday, January 22, 2011

കൂട്ടുകാരി..

ആദ്യമായ് കണ്ടപ്പോള്‍ .
അടുക്കാനാശിച്ചില്ല   
നീ സുന്ദരിയല്ലായിരുന്നു.
നിന്നിലെ ലഹരി 
പിന്നീടെന്നെ മോഹിപ്പിച്ചു.

എനിക്ക് ഭയമായിരുന്നു
എങ്കിലും കാണാതിരിക്കാന്‍ കഴിഞ്ഞില്ല
ആരോരുമറിയാതെ ഞാന്‍ വന്നു 
ഉല്ലാസ ഉന്മാദ നിര്‍വൃതിയടഞ്ഞു.

ആരെങ്കിലും കാണുന്നുണ്ടോ ?
ശ്രദ്ധിച്ചു ഞാന്‍, നിന്നെ നുകരുമ്പോള്‍.. 
പാത്തും പതുങ്ങിയും നീ വന്നു
ആരുമില്ലാത്ത നേരത്ത് .

ഞാനറിയാതെ മെല്ലെ 
നീയെന്റെയെല്ലാമെല്ലാമായി 
ദുഖവും സന്തോഷവും
നിനക്കായ്‌ ഞാന്‍ നീക്കിവെച്ചു.
നീയടുത്തില്ലെങ്കില്‍ 
ഞെട്ടിയുണര്‍ന്നു ഞാനെപ്പോഴും     
നിന്റെ മാധുര്യമോര്‍ത്തോര്‍ത്ത്
ഉറങ്ങാതെ കിടന്നുഞാനെന്നും.

ഉറങ്ങാന്‍ നീ വേണം 
ഉണര്‍ന്നാലോ നീ വേണം
എന്റെ ഏകാന്തതയില്‍
തണലായത് നീ മാത്രം 
അരികില്‍ എന്നുമുണ്ടായിരുന്നെങ്കില്‍ 
അറിയാതെ മോഹിച്ചു ഞാന്‍.



ഇന്ന് നീയെനിക്കൊരു വേദന മാത്രം 
ഇണപിരിയനാവാത്ത നോവിന്റെ, 
ചുവന്ന കണ്ണുള്ള 
ജീവിത സഹയാത്രി യാണ് നീ........ 


Tuesday, January 18, 2011

looking back

I had some blissful experiences
But they were all momentary
I framed a wonderful script for my life
But I couldn’t act accordingly.
I had many beautiful dreams
But none of them got materialized.
I had never gone out of my patience
But this was due to the fear to react.

My heroes were all eminent.
But I couldn't try to emulate them.
I was friendly with everyone
But none of them were genuine and honest
Once I was very ambitious
But my aims were too high to reach.
I had falls too in my life
But I never tried to run again.

Still… no regrets.
                                                          Since  only limited time is left ahead……..

Wednesday, January 12, 2011

രാത്രി

                         


ഇന്നലെയായിരുന്നു  പകല്‍ ......
ഇന്നെനിക്കു   രാത്രിയാണ്‌ . 

നക്ഷത്രങ്ങളില്ലാത്ത     രാത്രി.
മഞ്ഞുപെയ്യാത്ത    രാത്രി. 
മണമില്ലാത്ത    രാത്രി.
സ്വപ്നങ്ങളില്ലാത്ത   രാത്രി.
ലഹരിയില്ലാത്ത   രാത്രി.
നാളെ  സുര്യനുദിക്കില്ല  !