Saturday, January 22, 2011

കൂട്ടുകാരി..

ആദ്യമായ് കണ്ടപ്പോള്‍ .
അടുക്കാനാശിച്ചില്ല   
നീ സുന്ദരിയല്ലായിരുന്നു.
നിന്നിലെ ലഹരി 
പിന്നീടെന്നെ മോഹിപ്പിച്ചു.

എനിക്ക് ഭയമായിരുന്നു
എങ്കിലും കാണാതിരിക്കാന്‍ കഴിഞ്ഞില്ല
ആരോരുമറിയാതെ ഞാന്‍ വന്നു 
ഉല്ലാസ ഉന്മാദ നിര്‍വൃതിയടഞ്ഞു.

ആരെങ്കിലും കാണുന്നുണ്ടോ ?
ശ്രദ്ധിച്ചു ഞാന്‍, നിന്നെ നുകരുമ്പോള്‍.. 
പാത്തും പതുങ്ങിയും നീ വന്നു
ആരുമില്ലാത്ത നേരത്ത് .

ഞാനറിയാതെ മെല്ലെ 
നീയെന്റെയെല്ലാമെല്ലാമായി 
ദുഖവും സന്തോഷവും
നിനക്കായ്‌ ഞാന്‍ നീക്കിവെച്ചു.
നീയടുത്തില്ലെങ്കില്‍ 
ഞെട്ടിയുണര്‍ന്നു ഞാനെപ്പോഴും     
നിന്റെ മാധുര്യമോര്‍ത്തോര്‍ത്ത്
ഉറങ്ങാതെ കിടന്നുഞാനെന്നും.

ഉറങ്ങാന്‍ നീ വേണം 
ഉണര്‍ന്നാലോ നീ വേണം
എന്റെ ഏകാന്തതയില്‍
തണലായത് നീ മാത്രം 
അരികില്‍ എന്നുമുണ്ടായിരുന്നെങ്കില്‍ 
അറിയാതെ മോഹിച്ചു ഞാന്‍.



ഇന്ന് നീയെനിക്കൊരു വേദന മാത്രം 
ഇണപിരിയനാവാത്ത നോവിന്റെ, 
ചുവന്ന കണ്ണുള്ള 
ജീവിത സഹയാത്രി യാണ് നീ........ 


4 comments:

  1. കവിതയാണോ...? കൊള്ളാം

    ReplyDelete
  2. @moideen നന്ദി സോദരാ നന്ദി.ഈ പരിപാടി അടുത്ത്‌ നിര്‍ത്തും.സഹിക്കുക അല്‍പനേരം കൂടി. ഓര്‍മിപ്പിച്ചതിനു നന്ദി.

    ReplyDelete
  3. വെള്ളമടി നിര്ത്തിക്കോള്. കവിത തുടരുക.

    ReplyDelete